Skip to main content

കട്ടപ്പന ഗവ. കോളേജില്‍ അക്കാദമിക് ബ്ലോക്ക്, സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ഇന്ന് (22)

കട്ടപ്പന ഗവ. കോളേജില്‍ നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെയും സൗരോര്‍ജ പ്ലാന്റിന്റെയും  ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് കോളേജ് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്, വിമന്‍ അമിനിറ്റി സെന്റര്‍, വനിതകള്‍ക്കുള്ള തൊഴില്‍ നൈപുണ്യ കേന്ദ്രം എന്നിവ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പ്രാദേശിക ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാഉദ്ഘാടനം ചെയ്യും.62 ലക്ഷം രൂപ മുടക്കി അനെര്‍ട്ടാണ് കോളേജില്‍ സൗരോര്‍ജ പ്ലാന്റ് നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

date