Skip to main content

ക്ലീനിങ് ജോലിക്ക് ദര്‍ഘാസ് ക്ഷണിച്ചു

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന് കീഴിലുള്ള  മുട്ടം ജനറേഷന്‍ ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ക്ലീനിങ് ജോലിക്ക് ആളുകളെ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് പത്രികകള്‍ മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ ഓഫീസില്‍ പണമടച്ച് മൂലമറ്റത്തെ ജനറേഷന്‍ ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള ദിവസങ്ങളില്‍ വാങ്ങാവുന്നതാണ്. മാര്‍ച്ച് 14ന് വൈകിട്ട് 5 മണി വരെ ദര്‍ഘാസ്സുകള്‍ സ്വീകരിക്കുകയും മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് തുറക്കുന്നതുമാണ്. ദര്‍ഘാസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൂലമറ്റത്തെ ജനറേഷന്‍ ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും പ്രവര്‍ത്തിദിവസങ്ങളില്‍ അറിയാവുന്നതാണ്. ഫോണ്‍: 04862 252273.

 

date