Skip to main content

ജില്ലയിൽ  പട്ടയമേള ഇന്ന് (ഫെബു. 22)

കോട്ടയം: സംസ്ഥാനതലപട്ടയമേളയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഇന്നു (ഫെബ്രു. 22) ജില്ലാതല പട്ടയമേള വിതരണം നടക്കും. കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്കു നടക്കുന്ന നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ പട്ടയവിതരണം നിർവഹിക്കും.
 സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നേൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സി.കെ. ആശ, സെബാസ്റ്റിയൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ  ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സിൻസി പാറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്, ലോപ്പസ് മാത്യൂ, എം.വി. കുര്യൻ, ബെന്നി മൈലാട്ടൂർ, ഔസേപ്പച്ചൻ തകിടിയേൽ, ജിയാഷ് കരീം, സാജൻ ആലക്കളം, മാത്യൂസ് ജോർജ്, ലിജിൻ ലാൽ, അസീസ് ബഡായി, സജി മഞ്ഞക്കടമ്പിൽ, സണ്ണി തോമസ്, ടോമി വേദഗിരി, നീണ്ടൂർ പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
1210 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്.  കാഞ്ഞിരപ്പള്ളി താലൂക്കിൽ 807 പട്ടയങ്ങളും കോട്ടയം താലൂക്കിൽ 122 പട്ടയങ്ങളും മീനച്ചിൽ താലൂക്കിൽ 210 പട്ടയങ്ങളും ചങ്ങനാശേരി താലൂക്കിൽ 34 പട്ടയങ്ങളും വൈക്കം താലൂക്കിൽ 40 പട്ടയങ്ങളും വിതരണം ചെയ്യും.

പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 22) ഉച്ചകഴിഞ്ഞു മൂന്നുമണിക്ക്് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായിരിക്കും.
 
 

date