Skip to main content
പള്ളം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരമായ സർഗ്ഗോത്സവം 2024 സംഘടിപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ  ജോസഫ്  ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷയായിരുന്നു.
തുടർന്ന് അയർക്കുന്നം, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണം നടന്നു.കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാര ജേതാവ് ബോബി എം പ്രഭ കുട്ടികൾക്ക്  അനിമേഷനിൽ ക്ലാസ്സ് എടുത്തു.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാബു പുതുപറമ്പിൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലമ്മ ജോസഫ്, സുജാത ബിജു, ദീപ ജീസസ്, റേച്ചൽ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ഉത്തമൻ, സി.ഡി.പി.ഒ: ബി. സുമ എന്നിവർ പങ്കെടുത്തു.

 

date