Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജലവിതരണത്തിനുള്ള കിണറിന്റെ ഉള്‍വശം പായലും ചെളിയും മാറ്റി വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 6ന് ഉച്ചയ്ക്ക് 2 വരെ. അപൂര്‍ണ്ണമായതും നിശ്ചിത പരിധിക്കുള്ളില്‍ ലഭിക്കാത്തതുമായ ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.
date
- Log in to post comments