ഡ്രൈവറുടെ താത്ക്കാലിക ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ വാഹനം ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡ്രൈവറെ നിയമിക്കും. ഏഴാംതരം വിജയവും മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്ജും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ശാരീരിക യോഗ്യതകള്‍- ചെവി പരിപൂര്‍ണ ശ്രവണ ശക്തി ഉണ്ടായിരിക്കണം, കണ്ണ് ദൂരക്കാഴ്ച 6/6 സ്നെല്ലര്‍-അടുത്ത കാഴ്ച-0.05 സ്നെല്ലര്‍, കളര്‍ വിഷന്‍ - സാധാരണ ഉളളതായിരിക്കണം. മാലക്കണ്ണ് ഇല്ലാതിരിക്കണം. പേശികള്‍ക്കും സന്ധികള്‍ക്കും തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നതായിരിക്കണം. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിരിക്കാന്‍ പാടില്ല.
ഉദ്യോഗാര്‍ത്ഥികള്‍ ശാരീരിക യോഗ്യതകള്‍ സംബന്ധമായ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ നിര്‍ദ്ദിഷ്ട മാതൃകയിലുളള അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ സര്‍വീസിലെ അസി. സര്‍ജനില്‍ കുറയാത്ത റാങ്കുളള മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വാങ്ങി കൂടിക്കാഴ്ച സമയത്ത് ഹാജരാക്കണം. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 700 രൂപ വേതനം ലഭിക്കും. 59 ദിവസത്തേക്കാണ് നിയമനം. വികലാംഗര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
- Log in to post comments