ലൈഫ് കുടുംബസംഗമം
ജില്ലാ പഞ്ചായത്തില്‍ ലൈഫിന് മികച്ച മുന്നേറ്റം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ലൈഫ് പദ്ധതിയില്‍ 100 ശതമാനം ധനവിനിയോഗത്തിലൂടെ മികവുറ്റ പുരോഗതി നേടിയ ജില്ലാ പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിന് ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാള്‍ വേദിയായി. ഉദ്ഘാടനം പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ലൈഫ് പദ്ധതിനിര്‍വഹണത്തില്‍ കാര്യമായപുരോഗതിയാണ് ജില്ലാ പഞ്ചായത്ത് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 11.97 കോടി രൂപയാണ് 2023-24 ല്‍ അനുവദിച്ചത്. പദ്ധതിറിവഷനിലൂടെ ഒരുകോടി രൂപകൂടിയാണ് അനുവദിക്കുക. അടുത്ത വര്‍ഷം അഞ്ചു ലക്ഷം വീടുകളെന്ന സര്‍ക്കാര്‍ ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുമുണ്ട്. മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെയും ഭവനങ്ങള്‍ തീര്‍ക്കുന്നതിന് വഴിയൊരുക്കുന്നുണ്ട്. ജില്ലയില്‍ 262 സെന്റ് ഭൂമി ഇതിനകം ലഭ്യമായി. 245 സെന്റ് വിനിയോഗഘട്ടത്തിലുമാണ്. സൗജന്യമായി ഭൂമി നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് 7907078594 നമ്പരില്‍ ബന്ധപ്പെടാമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. വിവിധ സ്റ്റാന്‍ഡിംങ് കമ്മിറ്റികളുടെ അധ്യക്ഷരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഗുണഭോക്താക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു
- Log in to post comments