Post Category
കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നു - എസ് ജയമോഹന്‍
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ മാര്‍ച്ച് 11 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു. തൂത്തുക്കുടി പോര്‍ട്ടില്‍ നിന്നും തോട്ടണ്ടി നാളെ(ഫെബ്രുവരി 8) മുതല്‍ ഫാക്ടറികളില്‍ എത്തിച്ചേരും. ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി കൂടി പിന്നാലെയെത്തും. ഈ വര്‍ഷം തുടര്‍ച്ചയായി ജോലി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അറിയിച്ചു.
date
- Log in to post comments