Skip to main content
വനിതാദിനാചരണം

വനിതാദിനാചരണം

വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജിയില്‍ വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വനിതാശാക്തീകരണത്തിന് നവസമൂഹം പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വനിതാദിന തീമായ 'ഇന്‍വെസ്റ്റ് ഇന്‍ വുമണ്‍ - അക്സെലെറേറ്റ് പോഗ്രസ്സ്' ആസ്പദമാക്കി നൈറ്റ് വാക്ക്-ഷോപ്പിംഗ്, ഫിലിം ഷോ, മ്യൂസിക് കണ്‍സര്‍ട്ട്, സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ്, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെയും സേവനങ്ങളുടെയും അവതരണം, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. സ്ത്രീധന നിരോധന പ്രതിജ്ഞയുമെടുത്തു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി ബിജി അധ്യക്ഷയായി. വനിതാ സെല്‍ സി ഐ ജി അനിലകുമാരി, ഡിസ്ട്രിക്ട് എംപവര്‍മെന്റ് ഓഫീസര്‍ സി രമ്യ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date