Post Category
എന്‍ എ ബി എച്ച് അംഗീകാരം
ഇരവിപുരം, തൃക്കടവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്കും പോളയത്തോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിക്കും എന്‍. എ.ബി. എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. അടിസ്ഥാനസൗകര്യവികസനം, രോഗീസൗഹാര്‍ദം-സുരക്ഷ, ഔഷധ ഗുണമേ• വിലയിരുത്തിയാണ് നല്‍കിയത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സര്‍ട്ടിഫിക്കറ്റ് നല്‍കി. കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കുമാരി യു പവിത്ര, കൗണ്‍സിലര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments