Skip to main content
.

മെഡിക്കല്‍ കോളേജിലെ ക്ലാസ്മുറികളിലേക്ക് കസേരകള്‍ വിതരണം ചെയ്തു

ഇടുക്കി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളിലേക്കാവശ്യമായ കസേരകള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) നേതൃത്വത്തില്‍ വിതരണം ചെയ്തു. മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കോളേജ് വൈസ് പ്രിന്‍സിപ്പലിനും വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും കസേര കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എച്ച് ഡി എസ് അംഗങ്ങള്‍ വാങ്ങി നല്‍കിയ കസേര ജില്ലാ കളക്ടര്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും കൈമാറി. 2.7 ലക്ഷം രൂപ ചെലവഴിച്ചാണ് 100 കസേരകള്‍ ആശുപത്രി വികസന സൊസൈറ്റി ഭാരവാഹികള്‍ വാങ്ങി നല്‍കിയത്.
ചടങ്ങില്‍ എച്ച് ഡി എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധികളായ സി വി വര്‍ഗീസ്, ഷിജോ തടത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, ആര്‍ എം ഒ ഡോ. നവാസ്, എച്ച് ഡി എസ് അംഗങ്ങളായ ജോസ് കുഴികണ്ടം, അനില്‍ കൂവപ്ലായ്ക്കല്‍, സാജന്‍ കുന്നേല്‍, ജയിന്‍ അഗസ്റ്റിന്‍, സജി തടത്തില്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, സി.എം. അസീസ്, ആശുപത്രി ജീവനക്കാര്‍, മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date