Skip to main content
.

ഇളംദേശം ബ്ലോക്കില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരുമാനദായക പ്രവൃത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടയത്തൂര്‍, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി. കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്രീമൂകാംബിക ശിങ്കാരിമേളം വനിതാ ഗ്രൂപ്പ്, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വര്‍ണശലഭം സ്വയം സഹായ സംഘം എന്നിവയ്ക്കാണ് പദ്ധതി പ്രകാരമുള്ള വാദ്യോപകരണങ്ങള്‍ നല്‍കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കുടയത്തൂര്‍ ശ്രീമൂകാംബിക ശിങ്കാരിമേളം വനിതാഗ്രൂപ്പിന് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും നല്‍കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളായ ഷൈനി സന്തോഷ്, ആന്‍സി സോജന്‍, ടെസ്സിമോള്‍ മാത്യു, കെ.എസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നൈസി ഡെനില്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നിര്‍വഹണ ഉദ്യോഗസ്ഥനുമായ അജയ് എ.ജെ. നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ശ്രീമൂകാംബിക വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ അവതരിപ്പിച്ച ശിങ്കാരിമേളവും അരങ്ങേറി.

date