Skip to main content

അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്രവെപ്പ് 18ന്

കുമളി പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാര്‍ത്ഥം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന 2024 വര്‍ഷത്തെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരെ കുമളി വ്യാപാര ഭവനില്‍ നടത്തും. മുന്‍വര്‍ഷത്തെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച രണ്ട് കവറുകള്‍ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യണമെന്ന് പീരുമേട് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date