Skip to main content
ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്ട്രേഷൻ-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു

'പത്താമുദയം' ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്‌ട്രേഷന്‍,പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വലിയൊരു സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാണ് പത്താമുദയം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പഠിതാക്കള്‍ക്കുള്ള പാഠ പുസ്തകത്തിന്റെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
അഞ്ചു വര്‍ഷം കൊണ്ട് സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2800 പഠിതാക്കളാണ് ആദ്യ ബാച്ചിലുള്ളത്. 34 കേന്ദ്രങ്ങളിലായാണ് ക്ലാസ്സുകള്‍. ക്ലാസുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് വിശിഷ്ടാതിഥിയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, പത്താമുദയം ജില്ലാ അക്കാദമിക് കമ്മിറ്റി അംഗം ഡോ. വി ആര്‍ വി ഏഴോം, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിനീഷ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ വി മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date