Skip to main content

കണ്ണൂരിനെ വൃത്തിയാക്കാന്‍ ക്ലീനിങ് സ്‌ക്വാഡ് വരുന്നു

മാലിന്യ വിമുക്ത, പരിസ്ഥിതി സൗഹൃദ ജില്ല എന്ന ആശയത്തെ ഉള്‍ക്കൊണ്ട് ജില്ലാ ഭരണകൂടം കണ്ണൂര്‍ ക്ലീനിങ് സ്‌ക്വാഡ് ( കെസിഎസ് )രൂപീകരിക്കുന്നു. ഡിടിപിസി, സോഷ്യല്‍ ഇന്നവേഷന്‍ ടീമായ വിക്യാന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട അഞ്ച് ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യവിമുക്തമാക്കി പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ആദ്യ ലക്ഷ്യം. ഇതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ ക്യാമ്പയിനുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം. കെസിഎസില്‍ അംഗമാകാന്‍ ഗൂഗിള്‍ ഫോമും ക്യുആര്‍കോഡും ജില്ലാ ഭരണകൂടം പുറത്തിറക്കി. താല്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് മുമ്പ് 9400654112 വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.

date