Skip to main content

അത്തിതട്ട് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് തുടങ്ങി

ഇരിട്ടി നഗരസഭയിലെ അത്തിതട്ട് ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള പ്രവൃത്തി തുടങ്ങി. ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴി നടപ്പിലാക്കുന്ന പ്രൊജെക്ടിലൂടെ 11 സെന്റില്‍ 1618.49 മെട്രിക് ടണ്‍ മാലിന്യനിക്ഷേപമാണ് ബയോമൈനിങ് നടത്തി വീണ്ടെടുക്കുന്നത്. 55.48 ലക്ഷം രൂപയാണ് പദ്ധതി തുക. എസ് എം എസ് നാഗ്പൂര്‍ എന്ന ഏജന്‍സിയാണ് ബയോമൈനിങ് നടത്തുന്നത്. വൈസ് ചെയര്‍മാന്‍ പി പി  ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, എ കെ രവീന്ദ്രന്‍, കെ സുരേഷ്,  കൗണ്‍സിലര്‍മാരായ എന്‍ കെ  ഇന്ദുമതി, എ കെ ഷൈജു, കെ എസ് ഡബ്ല്യൂ എം പി ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ എ ആര്‍ സൗമ്യ,സോളിഡ് വേസ്റ്റ് മാനേജ്മന്റ് എന്‍ജിനീയര്‍ പ്രിന്‍സി പോള്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ വി രാജീവന്‍, പി ധനേഷ്, ഇ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

date