Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം നിയന്ത്രണം

നടുവണ്ണൂർ ടൗണിൽ ഇന്റർലോക്ക് പതിക്കുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ബസ് സ്റ്റാന്റിന് മുൻവശത്ത് പ്രവൃത്തി നടക്കുന്നതിനാൽ  മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കുളങ്ങരത്ത്- നമ്പിത്താൻകുണ്ട്- വാളൂക് - വിലങ്ങാട് റോഡ് നവീകരണവുമായി ബന്ധപെട്ട്  നമ്പിത്താൻകുണ്ട് കലുങ്ക്  പൂർണമായി പൊളിച്ച് പണിയുന്നതിനാൽ മാർച്ച് 25 മുതൽ പ്രവൃത്തി  അവസാനിക്കുന്നത് വരെ  ഗതാഗതം  പൂർണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിനൂരിൽ നിന്നും നരിപ്പറ്റ ഭാഗത്തേക്കും, നരിപ്പറ്റയിൽ നിന്നും തിനൂർ ഭാഗത്തേക്കും പോകുന്ന ഭാര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ കായകൂൽ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതും ഇതുവഴിയുള്ള വലിയ വാഹനങ്ങൾ കൈവേലി വഴി പോകേണ്ടതുമാണ്. 

ഗതാഗതം നിയന്ത്രണം

ഉളിക്കാപറമ്പ് - കാവിലട റോഡിൽ - ചുളളിക്കാപറമ്പ് ഭാഗത്ത് കൾവർട്ടിന്റെ പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് മേഖലാ സ്‌റ്റേഷനറി ഓഫീസിൽ 2024-25 സാമ്പത്തിക വർഷത്തിൽ ഉണ്ടാകാവുന്ന ഗതാഗത കയറ്റിറക്ക് ജോലികളുടെ വാർഷിക കരാർ നിശ്ചയിക്കുന്നതിനായി ദർഘാസ് നം. 03/23-24 എന്ന മേലെഴുത്തോടൂകൂടിയ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി " ഏപ്രിൽ 17 ഉച്ച രണ്ട് മണി. അന്നേ ദിവസം ഉച്ച മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുമെന്ന് അസി. സ്റ്റേഷനറി കൺട്രോളർ അറിയിച്ചു. ഫോൺ : 0495 2380348. 

കൂടിക്കാഴ്ച മാറ്റി

നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ  സാനിറ്റേഷൻ വർക്കർ, കുക്ക് എന്നീ തസ്തികയിലേക്ക് മാർച്ച് 25ന്    നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.  പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. .

സൗജന്യ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് വർക്ക് ഷോപ്പ്

കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓൺലൈൻ ക്ലാസ് മാർച്ച് 26,27 തിയ്യതികളിൽ വൈകീട്ട് ഏഴ് മുതൽ എട്ട് വരെ നടത്തുമെന്ന് റീജണൽ ഹെഡ്  അറിയിച്ചു. സൗജന്യ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ : 9072592412, 9072592416   

ക്വട്ടേഷൻ  ക്ഷണിച്ചു

കേരള മാരിടൈം ബോർഡിനുവേണ്ടി കോഴിക്കോട് ബേപ്പൂർ പോർട്ട് ഓഫീസർ,  കോഴിക്കോട് കസ്റ്റംസ് റോഡിലുളള തുറമുഖ ഗോഡൗണിനോട് ചേർന്ന് പടിഞ്ഞാറ് വശത്തുളള ഷെഡ് ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ ഒന്നിന്  ഉച്ചക്ക് 12  മണിവരെ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കും. ഫോൺ 0495 2414863.

date