Skip to main content

വോട്ടെടുപ്പ്, വോട്ടെണ്ണൽ റിപ്പോർട്ട് ചെയ്യേണ്ട മാധ്യമപ്രവർത്തകർ അപേക്ഷിക്കണം 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ റിപ്പോർട്ട് ചെയ്യേണ്ട മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന അതോറിറ്റി ലെറ്ററുകൾ അനുവദിക്കുന്നതിനായുള്ള അപേക്ഷ മാർച്ച് 26 വൈകിട്ട് അഞ്ചു മണിക്കകം കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. 

പി.ആർ.ഡി. മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് മാത്രമേ അതോറിറ്റി ലെറ്റർ നൽകുകയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

🔹അതോറിറ്റി ലെറ്ററുകൾ അനുവദിക്കേണ്ട മാധ്യമ പ്രവർത്തകന്റെ പേര്, ഡെസിഗ്നേഷൻ, സ്ഥാപനത്തിന്റെ പേര്, വിലാസം, പാസ് അനുവദിക്കേണ്ട പാർലമെന്റ് നിയോജക മണ്ഡലത്തിന്റെ പേര് (വോട്ടെണ്ണലിനുള്ള പട്ടികയിൽ കൗണ്ടിങ് കേന്ദ്രത്തിന്റെ പേരാണ് ഉൾപ്പെടുത്തേണ്ടത്) എന്നീ വിവരങ്ങളും മൂന്നു പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോകളും ഉൾപ്പെടുത്തിയാകണം നൽകേണ്ടത്.

🔹മൂന്നു പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോകളുടെയും  പിൻവശത്ത് നിർബന്ധമായും വ്യക്തികളുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം 

🔹വോട്ടെടുപ്പിനും വോട്ടെണ്ണലിനുമുള്ള അതോറിറ്റി ലെറ്ററുകൾക്ക് വെവ്വേറെ ലിസ്റ്റ് നൽകണം

🔹 ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇലക്ട്രോണിക് മാധ്യമത്തിൽനിന്ന് രണ്ടു പേർക്കും പത്ര/വാർത്താ ഏജൻസികളിൽനിന്ന് ഒരാൾക്കും മാത്രമേ അതോറിറ്റി ലെറ്റർ അനുവദിക്കൂ എന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

date