Skip to main content

എസ്.എം.വി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം

        എസ്.എം.വി ഗവ. മോഡൽ എച്ച്.എസ് സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ച് ബാലവകാശ കമ്മിഷൻ ഉത്തരവായി. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി. സ്കൂൾ പി.റ്റി.എ സമർപ്പിച്ച പരാതി വിശദമായി പരിശോധിച്ചാണ് കമ്മിഷന്റെ നടപടി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം ലഭ്യമാക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്. 1278/2024

date