Skip to main content

ബോധവല്‍കരണ ക്യാമ്പ്

അഴീക്കോട് മണ്ഡലത്തില്‍ സ്വീപിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളജില്‍ നടന്ന പരിപാടി അസി.കലക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. അസി.റിട്ടേണിംഗ് ഓഫീസര്‍ കെ ഹിമ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ബോധവല്‍കരണ ക്ലാസുകള്‍, വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ എന്നിവ നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു, ടി പി സമീര്‍, കെ ഷാനി, മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുള്‍ ഗഫൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചന്ദ്രമോഹന്‍, ഇഎല്‍സി കോളേജ് കോ ഓര്‍ഡിനേറ്റര്‍ ശ്രീകല, സ്വീപ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേരാവൂര്‍ മണ്ഡലത്തിലെ കരിക്കോട്ടക്കരി ട്രൈബല്‍ കോളനി, ആറളം ട്രൈബല്‍ കോളനി, ഇരിക്കൂര്‍ മണ്ഡലത്തില്‍ ഉളിക്കല്‍ ട്രൈബല്‍ കോളനി, വാതില്‍മട ട്രൈബല്‍ കോളനി, കരിമ്പക്കാട് ട്രൈബല്‍ കോളനി, അട്ടരഞ്ഞി ട്രൈബല്‍ കോളനി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ നടന്നു. കൂത്തുപറമ്പ്് മണ്ഡലത്തിലെ  വോട്ടേര്‍സ് ബോധവത്കരണ ക്യാമ്പ്  കൂത്തുപറമ്പ് എം ഇ എസ് കോളേജില്‍ നടന്നു. തളിപ്പറമ്പ്് മണ്ഡലത്തിലെ തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് കോളേജ്, തലശ്ശേരി മണ്ഡലത്തിലെ ചെക്ലി ഗവ. കോളേജ് എന്നിവിടങ്ങളില്‍ സിഗ്നേച്ചര്‍ ക്യാമ്പയിനും നടന്നു.
 

date