Skip to main content

കായികോപരണങ്ങള്‍ വിതരണം ചെയ്തു

ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി കായികോപരണങ്ങള്‍ വിതരണം ചെയ്തു. എസ്ബിഐ സിഎസ്ആര്‍ ഫണ്ട്‌ വിനിയോഗിച്ച് ജില്ലാ ഭരണകൂടമാണ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 22 സ്ഥാപനങ്ങള്‍ക്ക് കായികോപരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, റൂറല്‍ എസ് പി എം ഹേമലത, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്ന് കായികോപരണങ്ങള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ചെസ് ബോര്‍ഡ്, ക്യാരംസ്‌ബോര്‍ഡ് അടങ്ങിയ 22 ഇനങ്ങളാണ് വിതരണം ചെയ്തത്. ഐസി പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ സൗജിയ തോമസ്, അയന രാജ്, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

date