Skip to main content

അറിയിപ്പുകൾ 

 

അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ്  സെന്ററിന്റെ  കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ്- ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യൂസിംഗ് ടാലി), എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ്  ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം), സർട്ടിഫൈഡ് കോഴ്‌സ് ഇൻ പൈത്തൻ, ഹൈസ്‌ക്കൂൾ യോഗ്യതയുള്ളവർക്ക് സർട്ടിഫൈഡ് കോഴ്‌സ് ഇൻ വെബ് ഡിസൈനിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. . അവസാന തിയ്യതി : ഏപ്രിൽ അഞ്ച്.  ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.  ഫോൺ 9745208363, 7736680380 

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ,  പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2024- 2025 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 27 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  200 രൂപയാണ് അപേക്ഷാ ഫീസ് .  പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://kscsa.org. ലഭ്യമാണ്.പാലോളി കമ്മറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ പൊന്നാനി ഐ.സി. എസ്. ആറിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ് സി/എസ്. ടി  വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ - 0494 2665489, 8281098868.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് വാളോറ അയ്യപ്പ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ ഏപ്രിൽ ഒൻപതിന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട്  മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  വിവരങ്ങൾക്ക്  : www.malabardevaswom.kerala.gov.in 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് പോലൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ ഏപ്രിൽ ഒൻപതിന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട്  മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  വിവരങ്ങൾക്ക്  : www.malabardevaswom.kerala.gov.in

date