Skip to main content

പ്രത്യേക അറിയിപ്പ്

 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ളതിനാല്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. ഇതിനായി നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടുള്ള ലോക്സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഫോം 12 ഡി -യിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്നയാളുടെ പേര്, ജില്ല, ജോലി ചെയ്യുന്ന ഓഫീസ്, ബൂത്ത് നമ്പര്‍, സീരിയല്‍ നമ്പര്‍, എപിക് നമ്പര്‍ (വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍) തുടങ്ങിയ വിവരങ്ങള്‍ ഫോമില്‍ രേഖപ്പെടുത്തണം. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പോളിംഗ് പാസ് ഉള്ളവരോ പിആര്‍ഡിയുടെ മീഡിയ/ ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ കാര്‍ഡ് ഉള്ളവരോ ആയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അവസരമുണ്ടാവുക. പോളിംഗ് പാസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ ഡ്യൂട്ടി കാരണം ബൂത്തിലെത്തി വോട്ട് ചെയ്യല്‍ പ്രയാസമാണെന്ന് കാണിച്ച്, സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം തയ്യാറാക്കി അപേക്ഷയോടൊപ്പം നല്‍കണം. 

12-ഡി ഫോറത്തിലെ ഭാഗം രണ്ടിലെ സര്‍ട്ടിഫിക്കറ്റ് ജില്ലയിലെ മീഡിയ നോഡല്‍ ഓഫീസറായ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് സാക്ഷ്യപ്പെടുത്തേണ്ടത്. അതിനായി അതത് സ്ഥാപനങ്ങള്‍ അപേക്ഷകള്‍ ശേഖരിച്ച് എപ്രില്‍ ഒന്നിന് വൈകിട്ട് 5 മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. 

ഫോം 12 ഡി കോഴിക്കോട് ജില്ലാ വെബ്സൈറ്റിലെ https://kozhikode.nic.in/en/form-12/  എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാവുന്നതാണ്. 

-ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍, കോഴിക്കോട്

date