Skip to main content

തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരന്തരനിരീക്ഷണത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ നിശ്ചിത മാനദണ്ഡത്തിലാകണമെന്ന് തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ ഡോ.എ. വെങ്കിടേഷ് ബാബു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ധനവിനിയോഗം വിലയിരുത്തി.

സ്ഥാനാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ചിലവ്പരിധി നിരന്തര നിരീക്ഷണത്തിന് വിധേയമാക്കും. ദൈനംദിന റിപോര്‍ട്ട് സമാഹരിച്ചാകും അവലോകനം. ചിലവുകള്‍ക്കായി പ്രത്യേക ബാങ്ക്അക്കൗണ്ട് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുളള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തിയാകും പരിശോധനകള്‍. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.

ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റിപൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, എ. ഡി. എം. സി. എസ്. അനില്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ എന്നിവര്‍ പങ്കെടുത്തു.

date