Skip to main content

വോട്ടവകാശം പോസ്റ്റല്‍ ബാലറ്റിലും

ലോക്‌സഭ തിരഞ്ഞെടുപ്പിന് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള വോട്ടര്‍മാര്‍ക്ക് ഇത്തവണയും അപേക്ഷ നല്‍കി വോട്ടവകാശം വിനിയോഗിക്കാമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. .സ്‌പെഷ്യല്‍ വോട്ടര്‍മാര്‍, പ്രോക്‌സിവോട്ടിങ് തിരഞ്ഞെടുക്കാത്ത സര്‍വീസ് വോട്ടര്‍മാര്‍, ഇലക്ഷന്‍ ഡ്യൂട്ടിഉള്ളവര്‍, കരുതല്‍ തടങ്കലില്‍ ഉള്ളവര്‍, ഹാജരാകാന്‍കഴിയാത്ത വോട്ടര്‍മാര്‍ ഉള്‍പ്പടെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 60 ക്ലോസ് (സി) യില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാവുന്നത്.

സംസ്ഥാന അവശ്യസര്‍വീസുകളായ പൊലിസ്, അഗ്‌നിസുരക്ഷാസേന, ജയില്‍, എക്സൈസ് ,മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യപ്രവര്‍ത്തകര്‍, വനപാലകര്‍, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നീ വിഭാഗങ്ങള്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത് . അര്‍ഹതയുള്ള അപേക്ഷകള്‍ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ക്ക് (ഹുസൂര്‍ ശിരസ്തദാര്‍ ബി.പി.അനി) നല്‍കണം.

date