Skip to main content

സത്യവാങ്മൂലം ആര്‍ക്കും പരിശോധിക്കാം - ജില്ല കലക്ടര്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലവും അനുബന്ധവിവരങ്ങളും എല്ലാവര്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. അഫിഡവിറ്റ് പോര്‍ട്ടല്‍ മുഖേനയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ ഡാറ്റ അപ്‌ലോഡ് ചെയ്യും. ഇതോടെ ഫോട്ടോയും സത്യവാങ്മൂലവും അടങ്ങിയ സമ്പൂര്‍ണ്ണ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പോര്‍ട്ടലില്‍ ദൃശ്യമാകും. ഇത് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം എന്നും വ്യക്തമാക്കി. അഫിഡവിറ്റ് പോര്‍ട്ടല്‍ : https://affidavit.eci.gov.in/

date