കൗതുകങ്ങളും സമ്മാനിച്ച് ബോധവത്കരണം
മണ്ട്രോതുരുത്തിലെ എസ് വളവില്‍ നിന്ന് കൗതുകത്തിന്റെ ചെപ്പുതുറന്നാണ് വള്ളങ്ങള്‍ ഇറങ്ങിയത്. ‘ഞാന്‍ വോട്ടു ചെയ്യും, നമ്മള് വോട്ടുചെയ്യും, കൊല്ലം വോട്ടുചെയ്യും’ എന്ന സന്ദേശം നിറപകിട്ടോടെ നിറഞ്ഞ വള്ളങ്ങളാണ് വേറിട്ട കാഴ്ചയായത്. സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴസ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ വോട്ടവകാശവിനിയോഗത്തിലേക്ക് എല്ലാവരേയും നയിക്കുന്നതിന് സംഘടിപ്പിച്ചുപോരുന്ന പരിപാടികളുടെ ഭാഗമായിരുന്നു വള്ളങ്ങള്‍.
എക്സൈസ്, പോലീസ്, ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗങ്ങളും റെസിഡന്‍സ് അസോസിയേഷനും സഹകരിച്ചുള്ള സൗഹൃദവടംവലി മത്സരവും, ഓട്ടോതൊഴിലാളികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി ഇലക്ഷന് ക്വിസ് മത്സരവും പുനലൂര്‍ തൂക്കുപാലത്തിന് മുന്നിലാണ് അരങ്ങേറിയത്. സ്വീപ് സംഘാംഗങ്ങളായ എന്‍. അനില്‍കുമാര്‍,. വിനോദ് കുമാര്‍, സി. വിനോദ് കുമാര്‍ ജി., ദിവ്യ ഹരിദാസ്,. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments