Skip to main content

മോഡല്‍ കോഡ് ഓഫീസര്‍മാര്‍ പെരുമാറ്റ ചട്ടപാലനം ഉറപ്പാക്കും : ജില്ലാ കലക്ടര്‍

ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടക്കുന്നില്ല എന്ന് മോഡല്‍ കോഡ് ഓഫീസര്‍മാരുടെ സംഘങ്ങള്‍ ഉറപ്പാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. 11 നിയമസഭാ മണ്ഡലങ്ങളിലായാണ് പ്രവര്‍ത്തനം. വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡ്, ആന്റി ഡിഫേസ്മെന്റ് ടീമുകളുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. പോളിംഗ് ദിനംവരെ പ്രതിദിന റിപ്പോര്‍ട്ട് എം സി സി നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. സ്ഥാനാര്‍ത്ഥികള്‍/രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന അധാര്‍മിക വിമര്‍ശനങ്ങള്‍, വര്‍ഗീയ-പ്രകോപനപര -അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍, പൊതുഇടങ്ങള്‍ നശിപ്പിക്കല്‍ എന്നിവയുടെ വീഡിയോതെളിവ് സഹിതമുള്ള റിപ്പോര്‍ട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും . ഓരോ ടീമിലും ചട്ടലംഘനങ്ങള്‍ വിഡിയോയില്‍ പകര്‍ത്താന്‍ വിഡിയോഗ്രാഫറുടെ സേവനം ഉറപ്പാക്കുമെന്നും വ്യക്തമാക്കി. എം. സി. സി നോഡല്‍ ഓഫീസറായ എ. ഡി. എം. സി.എസ്.അനിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

date