Post Category
നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി
ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി. ഇതുവരെ 15 പേര്‍ (ഡമ്മികള്‍ ഉള്‍പ്പടെ) നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, എസ്. ആര്‍. അരുണ്‍ബാബു (സി. പി. ഐ. (എം) ഡമ്മി), ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്രരായ എം. എസ്. മനുശങ്കര്‍, പ്രേമചന്ദ്രന്‍ നായര്‍, ആര്‍. എസ്. പി. സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍, ശശികല റാവു ബി. ജെ. പി (ഡമ്മി) എന്നിവരാണ് സമര്‍പിച്ചത്.
date
- Log in to post comments