ഇന്നും (ഏപ്രില്‍ 6) പരിശീലനം തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉദ്യോഗസ്ഥര്‍ സജ്ജം : ജില്ലാ കലക്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ്-ഫസ്റ്റ്‌പോളിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി എന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 33 കേന്ദ്രങ്ങളില്‍ ഏപ്രില്‍ രണ്ടിനാണ് പരിശീലനം തുടങ്ങിയത്. പരിശീലനപങ്കാളിത്തമുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് സജ്ജരായിട്ടുണ്ട്.
ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍മുഖാന്തരം സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള ഫോം 12 പരിശീലനകേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് (ഏപ്രില്‍ 6) കൊല്ലം ശ്രീനാരായണ വനിത കോളജില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കണം. തിരഞ്ഞെടുപ്പ് പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതായി കണക്കാക്കി ജനപ്രാധിനിത്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
- Log in to post comments