Skip to main content

ഓഫീസ് മേധാവികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി : ജില്ല കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അതത് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാത്ത 17 ഓഫീസ്‌മേധാവികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്‌വെയര്‍വഴിയാണ് ഓഫീസ് മേധാവികള്‍ നല്‍കിയത്. ഇതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ 13 ഓഫീസ് മേധാവികള്‍ക്കും തദ്ദേശ സ്വയംഭരണവകുപ്പ്സ്ഥാപനങ്ങളിലെ 4 സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ് ലഭ്യമാക്കിയത്. തിരഞ്ഞെടുപ്പ് നടപടികളിലെ വീഴ്ച കണക്കാക്കി ജനപ്രാതിനിധ്യ നിയമപ്രകാരം തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതായും അറിയിച്ചു.

 

date