Skip to main content

പോളിംഗ് ബൂത്തുകളുടെ പുന:ക്രമീകരണം

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുനലൂര്‍ അസംബ്‌ളി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടതും ആര്യങ്കാവ് വില്ലേജ് പരിധിയില്‍ വരുന്നതുമായ 162,163 നമ്പര്‍ പോളിംഗ് ബൂത്തുകള്‍ യഥാക്രമം ഇ35, ഗ്യാപ് ഡിവിഷന്‍ ബംഗ്ലാവ് ,വട്ടപ്പാറ,അമ്പനാട് (കിഴക്ക് ഭാഗം), ഇ35,ഗ്യാപ് ഡിവിഷന്‍ ബംഗ്ലാവ് ,വട്ടപ്പാറ, അമ്പനാട് (പടിഞ്ഞാറ് ഭാഗം) എന്നീ കെട്ടിടങ്ങളിലേക്ക് മാറ്റിയതായി ഉപവരണാധികാരി അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ ഉപയോഗത്തിനായിപുനലൂര്‍ അസംബ്ലി സെഗ്മെന്റിലേക്ക് ലഭിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ഇന്ന് (ഏപ്രില്‍ 6) ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തയ്യാറാക്കിയിട്ടുള്ള ടെമ്പററി സ്‌ട്രോങ് റൂമില്‍ എത്തിച്ച് റും സീല്‍ ചെയ്യും. സീല്‍ ചെയ്യുന്ന അവസരത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും അറിയിച്ചു.

date