Skip to main content

തിരഞ്ഞെടുപ്പ്‌ജോലിയിലുള്ളവര്‍ നിശ്ചിതഅപേക്ഷകള്‍ കൃത്യമായിനല്‍കണം - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ചട്ടപ്രകാരം നല്‍കേണ്ട വിവിധഅപേക്ഷകള്‍ കൃത്യമായി അതത് ഉപവരണാധികാരികള്‍ക്ക് കൈമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കൊല്ലം പാര്‍ലമന്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇതേമണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ പോസ്റ്റിംഗ് ഓഡറിനൊപ്പം ലഭിച്ചിട്ടുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ (ഫോം 12 എ), അല്ലാത്തവര്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ (ഫോം 12) ഉപവരണാധികാരിയുടെ കാര്യാലയത്തിലാണ് ഏപ്രില്‍ 8,9,10 തീയതികളിലായി സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പോസ്റ്റിംഗ് ഓഡര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഉള്‍ക്കൊള്ളിക്കണമെന്ന് വരണാധികാരി നിര്‍ദേശിച്ചു.

ഉപവരണാധികാരികളുടെ കാര്യാലയങ്ങള്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ :

ചവറ - സബ്കലക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

പുനലൂര്‍ - ആര്‍. ഡി. ഒ ഓഫീസ്, പുനലൂര്‍

ചടയമംഗലം - ജില്ലാ രജിസ്ട്രാറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന് സമീപം, കൊല്ലം

കുണ്ടറ - റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

കൊല്ലം - പ്രിന്‍സിപല്‍ കൃഷി ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

ഇരവിപുരം - റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന് സമീപം, കൊല്ലം

ചാത്തന്നൂര്‍ - എല്‍. ആര്‍. ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

കരുനാഗപ്പള്ളി - ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

കുന്നത്തൂര്‍ - ജില്ലാ പ്ലാനിംഗ് ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന് സമീപം, കൊല്ലം

കൊട്ടാരക്കര - എല്‍. എ. ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, കൊല്ലം

പത്തനാപുരം - ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, പുനലൂര്‍

 

date