ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു - ജില്ലാ കലക്ടര്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഉപവരണാധികാരികള്‍ക്കായി നടത്തിയ യോഗത്തില്‍ അധ്യക്ഷനായിരുന്നു.
സ്‌ട്രോംഗ് റൂമുകളുടെ സജ്ജീകരണം നടത്തി. ഇവയുടെ താക്കോല്‍ അതത് ഉപവരണാധികാരിമാര്‍ക്ക് കൈമാറി. വോട്ടെടുപ്പിന്റെ സുരക്ഷമുന്‍നിര്‍ത്തിയുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയാണ് സ്‌ട്രോംഗ് റൂമുകളുടെ ക്രമീകരണം. നിശ്ചിത സമയത്ത് മാത്രമേ താക്കോല്‍ കൈവശമുള്ള എ. ആര്‍. ഒമാര്‍ റൂമുകള്‍ തുക്കാന്‍ പാടുള്ളൂ. പരാതിരഹിതമായ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ ഉറപ്പാക്കേണ്ടത് എന്നും നിര്‍ദേശിച്ചു. മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവരെന്ന നിലയ്ക്ക് നടത്തേണ്ട ഉത്തരവാദിത്തങ്ങള്‍ വരണാധികാരി യോഗത്തില്‍ വിശദീകരിച്ചു.
സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി. എം. സി. എസ്. അനില്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ. ആര്‍. ഒ മാര്‍ എന്നിവര്‍ പങ്കെടുത്തുj.
- Log in to post comments