Post Category
സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍
സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ നിയോജകമണ്ഡലത്തിലെയും സൈനികര്‍ക്ക് ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) നല്‍കിയെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍.ദേവിദാസ്. അര്‍ഹരായ 4225 പേര്‍ക്കാണ് നല്‍കിയത്. അവശ്യസേവനങ്ങള്‍ ചെയ്യുന്നവര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനാണിത്. ക്രിമീകരണങ്ങളുടെ നടപടികളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി.
പോളിങ് ഡ്യൂട്ടിചെയ്യുന്നത് അവരവരുടെ ലോക്‌സഭ മണ്ഡലത്തിലെങ്കില്‍ ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനില്‍ തന്നെ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) പ്രവര്‍ത്തിക്കും.
date
- Log in to post comments