Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ്ങിനായി വി.എഫ്.സി കളും :ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പോളിങ്ഡ്യൂട്ടി സ്വന്തം ലോക്‌സഭാ മണ്ഡലപരിധിക്കുള്ളില്‍ ആണെങ്കില്‍ ഫോം 12എ (ഇ.ഡി.സി -ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്) മുഖാന്തിരം ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനുകളിലെ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) മുഖേന വോട്ട് ചെയ്യാം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് .സ്വന്തം അസംബ്ലി സെഗ്മെന്റിനു പുറത്തു ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫോം 12 (പോസ്റ്റല്‍ ബാലറ്റ്) മുഖേന വോട്ട് ചെയ്യാം .

പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം പോസ്റ്റിങ്ങ് ഓര്‍ഡര്‍, വോട്ടര്‍ ഐ ഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്‌സഹിതം ഡ്യൂട്ടിയുള്ള അസംബ്ലി സെഗ്മെന്റ് ഉപവരണാധികാരിയുടെ ഓഫീസില്‍ ഏപ്രില്‍ 10വരെ നല്‍കാം. ഡ്യൂട്ടിക്ക് നിയോഗിച്ച നിയമസഭാമണ്ഡല പരിശീലനകേന്ദ്രങ്ങളില്‍ ഏപ്രില്‍ 15,16,17 തീയതികളിലും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഏപ്രില്‍ 25 നും വി.എഫ്.സി യില്‍ (വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍) അനുവദിച്ചെത്തിയ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് ചെയ്യാം എന്നും വ്യക്തമാക്കി .

 

ജില്ലയിലെ ഉപവരണാധികാരികള്‍ മണ്ഡലാടിസ്ഥാനത്തില്‍ :

കരുനാഗപ്പള്ളി -ജില്ലാ സപ്ലൈ ഓഫീസര്‍ (ജില്ലാ സപ്ലൈ ഓഫീസ് ,സിവില്‍ സ്റ്റേഷന്‍ )

ചവറ -റവന്യു ഡിവിഷണല്‍ ഓഫീസര്‍ ,കൊല്ലം (ആര്‍.ഡി.ഓഫീസ് കൊല്ലം)

കുന്നത്തൂര്‍-ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ,കൊല്ലം (ജില്ലാ പ്ലാനിംഗ് ഓഫീസ് ,കൊല്ലം)

കൊട്ടാരക്കര -ഡെപ്യുട്ടി കലക്ടര്‍ (എല്‍.എ) (കലക്ട്രേറ്റ് കൊല്ലം)

പത്തനാപുരം -ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസര്‍ ,പുനലൂര്‍ (ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസറുടെ കാര്യാലയം ,പുനലൂര്‍)

പുനലൂര്‍ -റവന്യു ഡിവിഷണല്‍ ഓഫീസര്‍ ,പുനലൂര്‍ (ആര്‍.ഡി.ഓഫീസ് ,പുനലൂര്‍)

ചടയമംഗലം -ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ,കൊല്ലം (ജില്ലാ രജിസ്ട്രാര്‍ (ജനറല്‍)ഓഫീസ് ,കൊല്ലം)

കുണ്ടറ -ഡെപ്യുട്ടി കലക്ടര്‍ (ആര്‍.ആര്‍) (കലക്ടറേറ്റ് ,കൊല്ലം )

കൊല്ലം -പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ,കൊല്ലം (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഓഫീസ് ,കൊല്ലം)

ഇരവിപുരം -റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ,കൊല്ലം ( റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീസ് ,കൊല്ലം)

ചാത്തന്നൂര്‍ -ഡെപ്യുട്ടി കലക്ടര്‍ (എല്‍.ആര്‍) (കലക്ട്രേറ്റ് ,കൊല്ലം).

date