Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീടുനിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി ഒരു കുടുംബം
ബ്ലോക്ക തലത്തില്‍ നടന്ന ധനസമാഹരണ പരിപാടിയിലാണ് പള്ളിവാസല്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ പരേതനായ പള്ളിക്കുഴിയില്‍ പരമേശ്വരന്‍ നായരുടെ അഞ്ചു മക്കള്‍ ചേര്‍ന്ന് വീടു നിര്‍മ്മിക്കാനായി സ്ഥലം വിട്ടു നല്‍കുന്നതിനുള്ള രേഖകള്‍ മന്ത്രി എം എം മണിക്ക് കൈമാറിയത്. സുധാകരന്‍, ഗോപാലകൃഷ്ണന്‍,ചന്ദ്രന്‍,ശിവന്‍, അനില്‍കുമാര്‍ എന്നിവരാണ് രേഖകള്‍ കൈമാറിയത്. ഒരാള്‍ക്ക് നാലുസെന്റ് എന്ന കണക്കില്‍ അഞ്ചുപേര്‍ക്കായി 20 സെന്റ് സ്ഥലമാണ് നല്‍കിയത്. കുടുംബവിഹിതത്തിലുള്ള പള്ളിവാസല്‍ ആഡിറ്റിലെ സ്ഥലമാണ് ഇവര്‍ സര്‍ക്കാരിനു നല്‍കിയത്.
date
- Log in to post comments