ലൈഫ്:ഒന്നാം ഘട്ടത്തിന്റെ ആദ്യഗഡു വിതരണം ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത
.
ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ആദ്യഗഡു വിതരണം നടത്തി അടിമാലി ഗ്രാമപഞ്ചായത്ത്. ആദ്യഗഡുലവിതരണോത്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 250 പേര്‍ക്കാണ് ഭവനനിര്‍മ്മാണത്തിന് അനുവദി ലഭിച്ചിരിക്കുന്നത്. ആദ്യഗഡുതുകയായ 40000 രൂപയുടെ ചെക്ക് ഉപഭോക്താക്കള്‍ക്ക് പഞ്ചായത്ത് നല്‍കി. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും പരാതികള്‍ പുനപരിശോധിച്ച് ആരെയും ഒഴിവാക്കാതെ വീടുകള്‍ നല്‍കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജോയ്സ് ജോര്‍ജ് എം പി, ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍,പൊതുജനങ്ങള്‍ തുടങ്ങി നാനൂറോളം പേര്‍ പങ്കെടുത്തു.
- Log in to post comments