Skip to main content

നിയമസഭ പരിസ്ഥിതി സമിതി  തെളിവെടുപ്പ്‌ ഇന്ന്‌(24.09.2018)

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്ന്‌ (തിങ്കളാഴ്‌ച) രാവിലെ 11 ന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെയും വിവരശേഖരണത്തിന്റെയും ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി തെളിവെടുപ്പ്‌ നടത്തും. ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയും സമിതി അംഗങ്ങളും എംഎല്‍എമാരുമായ ബാബു(നെന്മാറ), കെ.വി വിജയദാസ്‌, പി റ്റി എ റഹിം, ഒ ആര്‍ കേളു, എം വിന്‍സെന്റ്‌ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ സമിതി അംഗങ്ങള്‍ ജില്ലയിലെ ദുരന്ത ബാധിതപ്രദ്വേശങ്ങള്‍ സന്ദര്‍ശിക്കും.
 

date