Skip to main content
ബിഗ്‌ സല്യൂട്ട്‌ സംഘാടക സമിതി യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ജീവന്‍ബാബു സംസാരിക്കുന്നു

ബിഗ്‌ സല്യൂട്ട്‌ സംഘാടക സമിതി രൂപവത്‌കരിച്ചു

പ്രളയത്തിലും പ്രക്യതി ദുരന്തങ്ങളിലും കേരളത്തിന്‌ കൈത്താങ്ങായി സഹായിച്ച ലോകത്തിനു നന്ദി അിറയിക്കുന്നതിന്‌ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖത്തില്‍ സെപ്‌തംബര്‍ 29 ന്‌ തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന ബിഗ്‌ സല്യൂട്ട്‌ പരിപാടിയുടെ വിജയിത്തിനായി വിപുലമായ സംഘാടക സമിതിയായി. 
തൊടുപുഴ അര്‍ബന്‍ ബാങ്ക്‌ ഹാളില്‍ നടന്ന യോഗം ജില്ലാ കലക്‌ടര്‍ ജീവന്‍ബാബു ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എംഎം മണി, ജില്ലയിലെ എംപി, എംഎല്‍എമാര്‍, മറ്റുജനപ്രതിനിധികള്‍, വിവിധ വകുപ്പ്‌ ഉദേ്യാഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപവത്‌കരിച്ചു. പരിപാടിയില്‍ പങ്കാളികളാകാന്‍ പ്ലേസ്റ്റോറില്‍ നിന്നും ബിഗ്‌ സല്യൂട്ട്‌ ഫ്രം കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌. പേരും മറ്റു വിവരങ്ങളും ചേര്‍ക്കാം.

date