Skip to main content

അവശ്യസര്‍വീസ് വോട്ടെടുപ്പ് 21 മുതല്‍ 23 വരെ

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട സാധുവായ 12 ഡി അപേക്ഷ സമര്‍പ്പിച്ച മാവേലിക്കര മണ്ഡലത്തില്‍പ്പെട്ട കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയോജകമണ്ഡലത്തില്‍പ്പെട്ടവര്‍ക്ക് കൊട്ടാരക്കര സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളിലും ആലപ്പുഴ മണ്ഡലത്തില്‍പ്പെട്ട കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍പ്പെട്ടവര്‍ക്ക് കരുനാഗപ്പള്ളി സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വോട്ടു രേഖപ്പെടുത്താം. അര്‍ഹരായ 12ഡി അപേക്ഷകര്‍ക്ക് മറ്റുരീതിയില്‍ വോട്ടുരേഖപ്പെടുത്താന്‍ അനുവദിക്കില്ല.

വോട്ടര്‍മാര്‍ ഇലക്ഷന്‍ ഐ.ഡി, സര്‍വ്വീസ് ഐ.ഡി കാര്‍ഡ് എന്നിവ സഹിതം വോട്ടുചെയ്യാമെന്ന് വരണാധികാരി അറിയിച്ചു.

date