Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വാഹനം ആവശ്യമുണ്ട്    

കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പലിന്റെ ഔദേ്യാഗിക ആവശ്യത്തിനായി അഞ്ച്/ ഏഴ് സീറ്റുള്ള കാര്‍ ആവശ്യമുണ്ട്.  മെയ് നാലിന് വൈകിട്ട് നാല് മണിക്കകം ദര്‍ഘാസ് ഡയറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2346658.  ഇ മെയില്‍: dietkannur@gmail.com.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആലക്കോട് അംശം തടിക്കടവ് ദേശത്ത് റീ സ നമ്പര്‍ 66/1ല്‍ പെട്ട 0.0319 ഹെക്ടര്‍ വസ്തു ജൂണ്‍ ഏഴിന് രാവിലെ 11.30ന് ആലക്കോട്  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ആലക്കോട്  വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
നിടിയേങ്ങ അംശം ചേപ്പറമ്പ് ദേശത്ത് റീ സ നമ്പര്‍ 1/1ല്‍ പെട്ട 0.0202 ഹെക്ടര്‍ വസ്തു മെയ് 28ന് രാവിലെ 11.30ന് നിടിയേങ്ങ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ നിടിയേങ്ങ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് ബ്ലോക്കിലെ രണ്ട് റൂം പി ടി എ ഓഫീസാക്കി നവീകരിക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മെയ് 15ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍:  0497 2780226.

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ന്യൂമാഹി പാര്‍ക്കില്‍ മുറിച്ചുമാറ്റിയ മഴമരങ്ങള്‍ വില്‍പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് ഒമ്പതിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

date