Skip to main content

കണ്ണൂര്‍ വാര്‍ത്തകള്‍

പട്ടയകേസുകളുടെ വിചാരണ മാറ്റി

മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍  യഥാക്രമം ജൂണ്‍ 11,  12,  13  തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍  അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം

ജില്ലാ  പഞ്ചായത്ത് ഭരണസമിതി യോഗം മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍  ചേരും.

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുളം - അലവില്‍ (ആര്‍പ്പാന്തോട്) റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് ഏഴിന് രാത്രി എട്ട് മുതല്‍ എട്ടിന് രാവിലെ എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഓംബുഡ്‌സ്മാന്‍ സിറ്റിങ്            

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ 11 വരെ പാനൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.  

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7560865447, 9447311257.

ക്വട്ടേഷന്‍  

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വകുപ്പിലേക്ക് കെമിക്കലുകള്‍, ഗ്ലാസ് സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ സിജിപിയു കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 23ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date