Skip to main content

സമ്മർ സ്‌കൂൾ 2024

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ നാലാമത് സമ്മർ സ്‌കൂൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8 വരെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും. 30 പേർക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുക. മേയ്  18 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/184എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

പി.എൻ.എക്‌സ്. 1605/2024

 

date