Skip to main content

ജെ.പി.എച്ച്.എന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള രാമവര്‍മ്മപുരം ഗവ. ആശാഭവനിലെ താമസക്കാരെ പരിചരിക്കുന്നതിന് ജെ.പി.എച്ച്.എന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- പ്ലസ് ടു, എ.എന്‍.എം കേരള നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (സ്ത്രീകള്‍ മാത്രം). പ്രവര്‍ത്തി പരിചയം രണ്ടുവര്‍ഷം. പ്രായപരിധി: 20- 45 വയസ്സ്. തൃശൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 14ന് രാവിലെ 11ന് രാമവര്‍മ്മപുരം ആശാഭവനില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0487 2328818.

date