Post Category
പി.എം.ജെ.വി.കെ. - 57 കോടിയുടെ പദ്ധതികള്‍ ശുപാര്‍ശ ചെയ്തു
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5609.79547 രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശുപത്രി കെട്ടിടങ്ങള്‍, സ്കൂള്‍ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ന്യൂനപക്ഷ കോച്ചിംഗ് സെന്റുകള്‍, മള്‍ട്ടി പര്‍പ്പസ് സെന്റുകള്‍, വനിത തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി മുപ്പതിലേറെ പദ്ധതികളാണ് ശുപാര്‍ശ ചെയ്തത്. കൃത്യമല്ലാത്ത അപേക്ഷകള്‍ നല്കിയ തദ്ദേശ സ്ഥാപനങ്ങളോട് പുതുക്കി നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ ടി.വി. ഇബ്രാഹീം, പി.ഉ ബൈദുള്ള, എ.ഡി.എം. വി.രാമചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രദീപ് കുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
date
- Log in to post comments