Skip to main content

സയന്റിഫിക് വീഡ് മാനേജ്‌മെന്റിൽ പി.ജി. ഡിപ്ലോമ

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സയന്റിഫിക് വീഡ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് കേരള കാർഷിക സർവകലാശാല അപേക്ഷ ക്ഷണിച്ചു. നാലു വർഷ ബി.എസിസി അഗ്രികൾച്ചർ / ഫോറസ്ട്രി / ഹോർട്ടികൾച്ചർബി.എസ്‌സി / ബി.ടെക് ബയോടെക്‌നോളജിബി.എസ്‌സി ലൈഫ് സയൻസ് എന്നിവയിലേതെങ്കിലുമാണു യോഗ്യത. 10 സീറ്റുകളാണുള്ളത്. പ്രോസ്‌പെക്ടസും വിശദ വിവരങ്ങളും www.kau.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11.

പി.എൻ.എക്‌സ്. 1806/2024

date