Skip to main content

സമ്മർ ക്യാമ്പ്  മേയ് 27 മുതൽ

        സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ താത്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിൽ (FOSS) നടത്തുന്ന ക്യാമ്പ് മേയ് 27 മുതൽ 31 വരെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും.

             രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയർഉബുണ്ടു ബേസിക്സ്പ്രോഗ്രാമിംഗ് പൈത്തൺ (Python), എഐ (AI) എന്നീ വിഷയങ്ങളെ പറ്റിയുള്ള  പരിശീലനം നല്കും.

        വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ  ഉപകരണങ്ങൾ പരിചയപ്പെടുന്നതിലൂടെ വിദ്യാർഥികൾക്ക് അവരുടെ സാങ്കേതിക മികവ് വളർത്തിയെടുക്കാനും പ്രശ്‌നപരിഹാര കഴിവുകൾ വർദ്ധിപ്പിക്കാനുമുള്ള അവസരം ലഭിക്കും. ഈ പ്രോഗ്രാമിൽ സൈദ്ധാന്തിക അറിവിന് പുറമേ പ്രായോഗികപരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മികച്ച രീതിയിൽ ക്യാമ്പ് പരിശീലനം പൂർത്തിയാക്കുന്നതിന് ഓരോ വിദ്യാർത്ഥിക്കും ഐസിഫോസിലെ വിദഗ്ദരിൽ നിന്നു വ്യക്തിഗത മാർഗ്ഗനിർദ്ദേശം ലഭിക്കും.

             30 പേർക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്.

2024 മേയ് 23 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/187, 7356610110, 0471 2413012 / 13 / 14, 9400225962.

പി.എൻ.എക്‌സ്. 1807/2024

 

 

date