Skip to main content

ഫാഷൻ ഡിസൈനിങ് കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം

പാവറട്ടി വുമൺസ് വെൽഫെയർ സൊസൈറ്റി കേന്ദ്ര സർക്കാർ അംഗീകൃത ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സുകൾ പഠിക്കാനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബി എസ് എസ്, വേൾഡ് സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റ് കൂടിയ കോഴ്സുകൾ പഠിക്കാനാണ് അവസരം. ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫാഷൻ ഡിസൈനിങ് (രണ്ടുവർഷം), കോസ്റ്റ്യൂം ഡിസൈനിങ് ആൻഡ് ഡ്രസ്സ് മേക്കിങ് സ്കിൽസ്, ഫാഷൻ ടൈലർ (ആറുമാസം), ഹാൻഡ് എംബ്രോയിഡറി (മൂന്നുമാസം), പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് (ഒരു വർഷം), ഹ്രസ്വകാല ടൈലറിംഗ് ക്ലാസുകൾ എന്നിവയാണ് കോഴ്സുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 5. ഫോൺ: 9495229303, 9495785303.

date