Skip to main content

പോളിടെക്നിക് ലാറ്ററൽ എൻട്രി അഡ്മിഷൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന്റെ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. പ്ലസ്ടു/വിഎച്ച്എസ്ഇ/ഐടിഐ/ കെജിസിഇ/എൻസിവിടി/എസ്‌സിവിടി എന്നിവയാണ് യോഗ്യത. അപേക്ഷ സമർപ്പണത്തിനായുള്ള ഹെൽപ് ഡെസ്ക് നെടുമങ്ങാട് പോളിടെക്നിക് കോളജിൽ സജ്ജമാക്കിയിട്ടുണ്ട്. www.polyadmission.org/let എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പണം സൗജന്യമാണ്. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: 7306423502, 9497688633, 9846014331.

പി.എൻ.എക്‌സ്. 1828/2024

 

date